പാലക്കാടൻ ചൂടിനെ ചെറുക്കാൻ 6 സെന്റിൽ ഒരു മനോഹര പ്രകൃതി സൗഹൃദ വീട്!
സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കാണുമ്പോൾ പ്രദീപിനും കാർത്തികയ്ക്കും ഒരേയൊരു നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ—കടുത്ത വേനലിലും കുളിർമ നൽകുന്ന, പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന ഒരു വീട്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് വെറും 6 സെന്റ് സ്ഥലത്ത് 1400 ചതുരശ്ര അടിയിൽ ഉയർന്ന ഈ മനോഹരമായ 3BHK വീട് ആ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്. പ്രശസ്ത എക്കോ-ഫ്രണ്ട്ലി ഡിസൈനർ ശാന്തിലാൽ ആണ് ഈ വീടിന്റെ ശില്പി. കാഴ്ചയിലെ ഭംഗിക്കൊപ്പം കുറഞ്ഞ ചെലവിൽ എങ്ങനെ പ്രകൃതിസൗഹൃദമായി ഒരു വീട് നിർമ്മിക്കാം എന്നതിന്റെ മികച്ച…